അവശ്യസാധനങ്ങളും മരുന്നുകളും വേണോ? സഹായവുമായി കണ്‍സ്യൂമര്‍ഫെഡ്

0
29

ലോക്ഡൗണില്‍ അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സംവിധാനമൊരുക്കി കണ്‍സ്യൂമര്‍ഫെഡ്. പോര്‍ട്ടല്‍ വഴി ഓര്‍ഡര്‍ നല്‍കിയാല്‍ ഇനിമുതല്‍ എല്ലാം വീട്ടുപടിക്കല്‍ എത്തും. സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയിലെ 14 കേന്ദ്രങ്ങളിലാണ് സംവിധാനമൊരുങ്ങുന്നത്. അവശ്യസാധനങ്ങളും മരുന്നുകളും വീട്ടിലെത്തിക്കുന്നതിനായാണ് കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കുന്നത്. ഇതിനായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയാറാക്കി.

പ്രതിരോധ മെഡിസിന്‍ കിറ്റ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയതിനു പിന്നാലെയാണ് പുതിയ സംവിധാനം. 10 ഇനങ്ങള്‍ ഉള്‍പ്പെടുത്തി കൊവിഡ് പ്രതിരോധ കിറ്റ് 200 രൂപയ്ക്ക് കണ്‍സ്യൂമര്‍ഫെഡ് വിപണിയിലെത്തിച്ചിരുന്നു. കൂടാതെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലെയും നീതി മെഡിക്കല്‍ സ്റ്റോറുകളിലെയും വാട്സ്‌ആപ്പ് നമ്ബറില്‍ ലഭിക്കുന്ന ഓര്‍ഡറുകള്‍ ഹോം ഡെലിവറിയായി എത്തിക്കുന്നതിനും സൗകര്യമൊരുക്കി. ഇതിനു പുറമേയാണ് ഓണ്‍ലൈന്‍ ആയി ഓര്‍ഡറുകള്‍ സ്വീകരിച്ച്‌ സാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന സംവിധാനം ആരംഭിക്കുന്നത്.