Thursday
18 December 2025
31.8 C
Kerala
HomeIndiaവാക്‌സിന്‍ നയം ; സത്യവാങ്മൂലം വൈകിയാണ് കിട്ടിയതെങ്കിലും പത്രത്തില്‍ എല്ലാം വായിച്ചു, കേന്ദ്രത്തെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

വാക്‌സിന്‍ നയം ; സത്യവാങ്മൂലം വൈകിയാണ് കിട്ടിയതെങ്കിലും പത്രത്തില്‍ എല്ലാം വായിച്ചു, കേന്ദ്രത്തെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

കേന്ദ്രസര്‍ക്കാരിന്‍റെ വാക്‌സിന്‍ നയം സംബന്ധിച്ച്‌ സ്വമേധയാ എടുത്ത കേസ് പരി​ഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം പഠിച്ച ശേഷം കേസ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. കേസ് വ്യാഴാഴ്‌ച പരിഗണിക്കും. അതിനിടെ കേന്ദ്രസര്‍ക്കാരിന്‍റെ സത്യവാങ്മൂലം ചോര്‍ന്നതില്‍ സുപ്രീംകോടതി അതൃപ്‌തി രേഖപ്പെടുത്തി.

വാക്‌സിന്‍ നയത്തില്‍ കോടതി ഇടപെടരുത് എന്നായിരുന്നു സര്‍ക്കാരിന്‍റെ സത്യവാങ്മൂലം. കോടതി നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ സുപ്രീംകോടതി വാക്കുകളിലൂടെ അതൃപ്‌തി രേഖപ്പെടുത്തുകയായിരുന്നു. വാക്‌സിന്‍ നയം സംബന്ധിച്ചുള്ള കേന്ദ്രത്തിന്‍റെ വിശദമായ സത്യവാങ്മൂലം ഇന്ന് രാവിലെയാണ് കിട്ടിയതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢിന്‍റെ അധ്യക്ഷതിയിലുള്ള ബെഞ്ച് പറഞ്ഞു. സത്യവാങ്മൂലം വൈകിയാണ് കിട്ടിയതെങ്കിലും തനിക്ക് വിവരങ്ങളറിയാന്‍ പ്രയാസമുണ്ടായില്ല. രാവിലെ ഒരു ഇം​ഗ്ലീഷ് ദിനപത്രത്തില്‍ വിശദമായ വിവരങ്ങളുണ്ടായിരുന്നു എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.

വാക്‌സിന്‍ നയം തുല്യത ഉറപ്പാക്കുന്നതാണെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. സംസ്ഥാനങ്ങള്‍ക്കെല്ലാം ഒരേ വില ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്രം വലിയ കരാര്‍ നല്‍കുന്നത് കൊണ്ടാണ് കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത്. സംസ്ഥാന ക്വാട്ടയില്‍ പകുതി സ്വകാര്യ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments