എല്‍ഡിഎഫ്‌ തുടർവിജയം; പ്രവാസികൾ ആഘോഷിച്ചു

0
73

എല്‍ഡിഎഫ്‌ തുടർജയം പ്രവാസികൾ ആഘോഷിച്ചു

ദീപം തെളിയിച്ചും കേക്ക് മുറിച്ച്‌ മധുരം പങ്കുവെച്ചും കേരളക്കരയോടൊപ്പം റിയാദ് കേളി പ്രവര്‍ത്തകരും വിജയദിനം ആഘോഷിച്ചു. എല്‍ഡിഎഫിന് തുടര്‍ ഭരണം ലഭിച്ചതിന്റെ ഭാഗമായി കേരളത്തില്‍ നടന്ന വിജയാഘോഷത്തിന്റെ ഭാഗമായാണ് സൗദിയിലെ വിവിധ ഭാഗങ്ങളിലെ മലയാളികളോടൊപ്പം റിയാദിലെ കേളി കലാസാംസ്കാരിക വേദി പ്രവര്‍ത്തകരും വിജയാഘോഷത്തില്‍ പങ്കെടുത്തത്.

റിയാദ് കേളി ഓഫീസില്‍ നടന്ന വിജയാഹ്ലാദത്തിന് കേളി രക്ഷാധികാരി സമിതി കണ്‍വീനര്‍ കെപിഎം സാദിഖ് നേതൃത്വം നല്‍കി. കേളി ആക്ടിംഗ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍ തുടങ്ങി നിരവധി പ്രവര്‍ത്തരും ആഘോഷത്തില്‍ പങ്കെടുത്തു. കേളിയുടെ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ചും, തൊഴിലാളി ക്യാമ്ബുകളിലും, കുടുംബമായി താമസിക്കുന്നവര്‍ അവരുടെ വീടുകളിലും മധുരം വിളമ്ബലും ദീപം തെളിയിക്കലുമായി വിജയാഘോഷത്തില്‍ പങ്കെടുത്തു.

കേരളത്തിലെ നിയമസഭ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടി ഐതിഹാസിക വിജയത്തില്‍ LDF കുവൈറ്റിന്റെ നേതൃത്വത്തില്‍ വിജയഘോഷം സംഘടിപ്പിച്ചു. ഫ്ളാറ്റുകളിലും, ക്യാമ്ബുകളിലും, ഓഫീസികളിലും ദീപം തെളിച്ചും മധുരം വിളമ്ബിയും കുവൈറ്റ് പ്രവാസികള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

ഓണ്‍ലൈന്‍ പൊതുയോഗത്തില്‍ നിയുക്ത രാജ്യസഭ എം പി വി ശിവദാസന്‍, നിയുക്ത എംഎല്‍എ സ പി. പ്രസാദ്, NYL സംസ്ഥാന പ്രസിഡണ്ട് അഡ്വ:ഷമീര്‍ പയ്യനങ്ങാടി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

LDF കുവൈറ്റ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീംലാല്‍ അദ്ധ്യക്ഷനായി . ജനറല്‍ കണ്‍വീനര്‍ സി.കെ നൗഷാദ് സ്വാഗതവും കണ്‍വീനര്‍ സുബിന്‍ അറക്കല്‍ നന്ദിയും പറഞ്ഞു. LDF കുവൈറ്റ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ സത്താര്‍ കുന്നില്‍, അബ്ദുള്‍ വഹാബ് എന്നിവര്‍ പങ്കെടുത്തു