600 ത​ട​വു​കാ​ർ​ക്ക് പ​രോ​ൾ ന​ൽ​കി​യ​താ​യി ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ്

0
91

 

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ത​ട​വു​കാ​ർ​ക്കു പ​രോ​ൾ അ​നു​വ​ദി​ച്ച ഉ​ത്ത​ര​വി​ൽ 600 ത​ട​വു​കാ​ർ​ക്ക് പ​രോ​ൾ ന​ൽ​കി​യ​താ​യി ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ്.

കോ​വി​ഡി​ൻറെ ഒ​ന്നാം വ്യാ​പ​ന ഘ​ട്ട​ത്തി​ൽ സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഹൈ​ക്കോ​ട​തി ശി​ക്ഷ ത​ട​വു​കാ​ർ​ക്ക് പ​രോ​ളും വി​ചാ​ര​ണ​ത്ത​ട​വു​കാ​ർ​ക്ക് ഇ​ട​ക്കാ​ല ജാ​മ്യ​വും ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

സ​മാ​ന​മാ​യ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​ക്കോ​ട​തി ജ​ഡ്ജി ഉ​ൾ​പ്പെ​ടു​ന്ന സ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണ്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യാ​ൽ 600ൽ ​അ​ധി​കം വി​ചാ​ര​ണ, റി​മാ​ൻ​ഡ് ത​ട​വു​കാ​ർ​ക്കു ജാ​മ്യം ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത.