അൽ അഖ്‌സ ആക്രമണത്തിൽ ശക്തമായ നിലപാടെടുക്കാനൊരുങ്ങി അറബ് ലീഗ്

0
33

 

ജറുസലേമിലെ അൽ അഖ്‌സ പള്ളിക്കകത്ത് പ്രാർത്ഥന നടത്തുകയായിരുന്ന പലസ്തീനികൾക്കെതിരെ ഇസ്രയേൽ നടത്തിയ അതിക്രമങ്ങളിൽ ശക്തമായ നിലപാടെടുക്കാനൊരുങ്ങി അറബ് ലീഗ്. ഖത്തറിന്റെ അധ്യക്ഷതയിൽ അറബ് ലീഗിന്റെ സ്ഥിരം സമിതി തിങ്കളാഴ്ച്ച അടിയന്തിര യോഗം ചേരും.

ശൈഖ് ജറാഹ് മേഖലയിൽ കൂടുതൽ പലസ്തീൻ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ കൈക്കൊള്ളേണ്ട നിലപാടുകളെ കുറിച്ചും യോഗം ചർച്ച ചെയ്യും. വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണമെന്ന പലസ്തീൻ ആവശ്യം കൂടി പരിഗണിച്ചാണ് യോഗമെന്ന് ഖത്തർ പെനിൻസുല റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും അതുകഴിഞ്ഞുള്ള പ്രതിഷേധത്തിനും സംഗമിച്ചവർക്കു നേരെയായിരുന്നു ഇസ്രായേൽ പൊലീസും സൈന്യവും ചേർന്ന് ആക്രമണം നടത്തിയത്. സംഭവത്തിൽ 178 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിക്രമത്തെ യു.എൻ അടക്കം സംഘടനകൾ കടുത്ത ഭാഷയിൽ അപലപിച്ചുഅതിനിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി ഇന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.