രാജ്യത്ത് സിം​ഹ​ങ്ങ​ളു​ടെ ഇ​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം വർധിക്കുന്നു

0
76

രാജ്യത്ത് സിം​ഹ​ങ്ങ​ളു​ടെ ഇ​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം വർധിക്കുന്നു . ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നും ഒ​മ്പ​തും വ​യ​സ് പ്രാ​യ​മു​ള്ള ഏ​ഷ്യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട സിം​ഹ​ങ്ങ​ൾ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഹൈ​ദ​രാ​ബാ​ദി​ലെ നെ​ഹ്റു സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന എ​ട്ട് സിം​ഹ​ങ്ങ​ൾ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​പി​യി​ലെ സിം​ഹ​ങ്ങ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 14 സിം​ഹ​ങ്ങ​ളു​ടെ സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി റി​സേ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ന് അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്നു ര​ണ്ടു പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ൽ മ​റ്റു മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ഇ​വ​യെ മാ​റ്റി പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സ​ഫാ​രി പാ​ർ​ക്ക് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. മ​റ്റു ജോ​ലി​ക്കാ​രി​ലേ​ക്ക് അ​സു​ഖം പ​ക​രാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു.