സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിൽ വന്നു; കർശന പരിശോധന

0
33

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിലവിൽ വന്നു. കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാൻ പൊലീസ് കർശന പരിശോധനയാണ് നടത്തുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതുരെ കർശന നടപടികളാണ് പോലീസ് എടുക്കുക.

അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുന്നവർ പൊലീസിന്റെ പാസും അത്യാവശ്യ സാഹചര്യത്തിൽ സത്യവാങ്മൂലവും കരുതിയിരിക്കണം. ഹോട്ടലുകൾക്ക് രാവിലെ 7.30 മുതൽ പ്രവർത്തിക്കാം. ഹോം ഡെലിവറി സംവിധാനം പാലിക്കണം. തട്ടുകടകൾക്ക് അനുമതി നൽകിയിട്ടില്ല. ചരക്കുഗതാഗതത്തിന് തടസമില്ല.

അടിയന്തര ഘട്ടത്തിൽ മരുന്ന് ഉൾപ്പെടെ ജീവൻ രക്ഷാ ഉപാധികൾക്കായി പൊലീസിന്റെ സഹായം തേടാം. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ. ഇടപാടുകൾ രാവിലെ 10 മണി മുതൽ രണ്ടുവരെ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

നിയന്ത്രണങ്ങൾ

● പുറത്തുപോകാൻ പൊലീസ് പാസ് വേണം.
● സ്വയം എഴുതിയ സർട്ടിഫിക്കറ്റ്‌ കരുതണം.
● മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർ കോവിഡ്‌ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം.
● തട്ടുകടകൾ തുറക്കില്ല.
● വാഹന റിപ്പയർ വർക്ക്ഷോപ്പ് ആഴ്‌ചയിലെ അവസാന രണ്ടു ദിവസം തുറക്കാം.
● ഹാർബർ ലേലം ഒഴിവാക്കും.
● അന്തർജില്ലാ യാത്രകൾ അനുവദിക്കില്ല
● റെസ്‌റ്റോറന്റും ഹോട്ടലും രാവിലെ ഏഴുമുതൽ രാത്രി ഏഴരവരെ, പാഴ്‌സലും ഹോം ഡെലിവറിയുംമാത്രം.

ഇളവുകൾ

● വിവാഹം, മരണാനന്തരച്ചടങ്ങ്‌, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക്‌ കൊണ്ടുപോകൽ എന്നിവയ്‌ക്ക്‌ യാത്ര ചെയ്യുന്നവർ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉൾപ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം.
● മരണാനന്തരച്ചടങ്ങുകൾ, വിവാഹം എന്നിവയ്ക്ക് കാർമികത്വം വഹിക്കേണ്ട പുരോഹിതർക്ക് ജില്ല വിട്ട് യാത്ര അനുവദിക്കും. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ കരുതണം.

● രോഗികളുടെ കൂട്ടിരുപ്പുകാർക്ക്‌ ആശുപത്രികളിലേക്കും വീടുകളിലേക്കും ആശുപത്രി രേഖകൾ കാണിച്ച്‌ യാത്ര ചെയ്യാം.
● നേരിട്ടുള്ള സിറ്റിങ്ങുണ്ടെങ്കിൽ അഭിഭാഷകർക്കും ക്ലർക്കുമാർക്കും യാത്ര ചെയ്യാം.

● അവശ്യ ഭക്ഷ്യവസ്‌തുക്കൾ, മെഡിക്കൽ ഉൽപ്പന്നങ്ങൾ, കയറ്റുമതി ഉൽപ്പന്നങ്ങൾ എന്നിവയുടെ പാക്കിങ്ങുമായി ബന്ധപ്പെട്ട യൂണിറ്റുകൾക്ക്‌ പ്രവർത്തിക്കാം.
● പെട്രോനെറ്റ്‌, എൽഎൻജി, വിസ കോൺസുലർ സേവനങ്ങൾ, ഏജൻസികൾ, റീജണൽ പാസ്‌പോർട്ട്‌ ഓഫീസുകൾ, കസ്റ്റംസ്‌ സർവീസ്‌, ഇഎസ്‌ഐ സേവനം എന്നിവ ഉണ്ടാകും.
● മോട്ടോർ ഗതാഗത വകുപ്പ്‌, വനിതാ ശിശു വികസന വകുപ്പ്‌, ഡെയ്റി വികസന വകുപ്പ്‌, നോർക്ക എന്നിവയ്‌‌ക്ക്‌ പ്രവർത്തിക്കാം.