കോവിഡുമായി ബന്ധപ്പെട്ട വിദേശത്തു നിന്നുമുള്ള സഹായങ്ങളുടെ ഏകോപനത്തിന് മൂന്ന് ഐഎഎസ് ഓഫീസർമാരടങ്ങിയ സ്പെഷൽ സെൽ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവനാണ് ഈ സെല്ലിൻറെ നേതൃത്വമെന്നും അദ്ദേഹം വ്യക്തമാക്കി.
നോർക്കയുടെ കൂടി ചുമതല ഇളങ്കോവനുണ്ട്. കാർത്തികേയൻ, കൃഷ്ണതേജ എന്നിവരാണ് സെല്ലിൽ പ്രവർത്തിക്കുന്ന മറ്റ് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ. ഇളങ്കോവനെ ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പർ 9446001265. സ്പെഷൽ സെല്ലുമായി ബന്ധപ്പെട്ട് 24 മണിക്കൂർ ഹെൽപ് ലൈനും പ്രവർത്തിക്കുന്നുണ്ട്. 8330011259 എന്നതാണ് ഹെൽപ് ലൈൻ നമ്പർ.
കാർത്തികേയൻ 9447711921, കൃഷ്ണതേജ 9400986111 എന്നിങ്ങനെയാണ് ഇവരെ ബന്ധപ്പെടാനുള്ള നമ്പർ. ഏത് ആവശ്യത്തിനും സംശയനിവാരണത്തിനും ഇരുവരെയും ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.