കോ​വി​ഡ്: വി​ദേ​ശ സ​ഹാ​യ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് സ്പെ​ഷ​ൽ സെ​ൽ; ചു​മ​ത​ല ഇ​ള​ങ്കോ​വ​ന്

0
27

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദേ​ശ​ത്തു നി​ന്നു​മു​ള്ള സ​ഹാ​യ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് മൂ​ന്ന് ഐ​എ​എ​സ് ഓ​ഫീ​സ​ർ​മാ​ര​ട​ങ്ങി​യ സ്‌​പെ​ഷ​ൽ സെ​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഇ​ള​ങ്കോ​വ​നാ​ണ് ഈ ​സെ​ല്ലി​ൻറെ നേ​തൃ​ത്വ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നോ​ർ​ക്ക​യു​ടെ കൂ​ടി ചു​മ​ത​ല ഇ​ള​ങ്കോ​വ​നു​ണ്ട്. കാ​ർ​ത്തി​കേ​യ​ൻ, കൃ​ഷ്ണ​തേ​ജ എ​ന്നി​വ​രാ​ണ് സെ​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ് ര​ണ്ട് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. ഇ​ള​ങ്കോ​വ​നെ ബ​ന്ധ​പ്പെ​ടു​ന്ന​തി​നു​ള്ള ഫോ​ൺ ന​മ്പ​ർ 9446001265. സ്‌​പെ​ഷ​ൽ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് 24 മ​ണി​ക്കൂ​ർ ഹെ​ൽ​പ് ലൈ​നും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 8330011259 എ​ന്ന​താ​ണ് ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ. ‌

കാ​ർ​ത്തി​കേ​യ​ൻ 9447711921, കൃ​ഷ്ണ​തേ​ജ 9400986111 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​മ്പ​ർ. ഏ​ത് ആ​വ​ശ്യ​ത്തി​നും സം​ശ​യ​നി​വാ​ര​ണ​ത്തി​നും ഇ​രു​വ​രെ​യും ബ​ന്ധ​പ്പെ​ടാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.