ശ്രീജിത്ത് പണിക്കരുള്ള ചാനല്‍ ചർച്ചക്കില്ലെന്നു കൂടുതൽ പാനലിസ്റ്റുകൾ

0
80

 

ആലപ്പുഴയില്‍ അത്യാസന്ന നിലയിലായ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ കൂടുതൽ പാനലിസ്റ്റുകൾ രംഗത്ത്. വിവിധ വാർത്ത ചാനലുകളിൽ പങ്കെടുക്കുന്നവരാണ് പണിക്കർക്കൊപ്പം ഇനി ചർച്ചയിൽ പങ്കെടുക്കില്ലെന്ന് നിലപാട് സ്വീകരിച്ചത്. ഏറ്റവുമൊടുവിൽ അഭിഭാഷക രശ്മിത
രാമചന്ദ്രനും ശ്രീജിത്തുള്ള ചർച്ചയിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. ശ്രീജിത്ത് പണിക്കര്‍ പാനലിസ്റ്റ് ആയ ഒരു ചാനല്‍ ചര്‍ച്ചയിലും പങ്കെടുക്കില്ലെന്നാണ് രശ്മിത രാമചന്ദ്രന്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു രശ്മിതയുടെ പ്രതികരണം. നേരത്തെ ഡോ. പ്രേം കുമാറും റെജി ലൂക്കോസും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.