രാ​ജ്യ​ത്തെ ഓ​ക്സി​ജ​ൻറെ ല​ഭ്യ​ത​യും വി​ത​ര​ണ​വും നി​രീ​ക്ഷി​ക്കാ​നും വി​ല​യി​രു​ത്താ​നും ദൗ​ത്യ സം​ഘ​ത്തെ നി​യോ​ഗി​ച്ച് സു​പ്രീം​കോ​ട​തി

0
36

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ വ​ല​യു​ന്ന രാ​ജ്യ​ത്തെ ഓ​ക്സി​ജ​ൻറെ ല​ഭ്യ​ത​യും വി​ത​ര​ണ​വും നി​രീ​ക്ഷി​ക്കാ​നും വി​ല​യി​രു​ത്താ​നും 12 അം​ഗ ദൗ​ത്യ സം​ഘ​ത്തെ നി​യോ​ഗി​ച്ച് സു​പ്രീം​കോ​ട​തി. ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, എം.​ആ​ർ. ഷാ ​എ​ന്നി​വ​ര​ട​ങ്ങി​യ ര​ണ്ടം​ഗ ബെ​ഞ്ചി​ൻറേ​താ​ണ് ഉ​ത്ത​ര​വ്.

ഡോ. ​ഭ​ബ​തോ​ഷ് ബി​സ്വാ​സ്, ഡോ. ​ന​രേ​ഷ് ത്രെ​ഹാ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ടാ​സ്ക് ഫോ​ഴ്സ്. ടാ​സ്ക് ഫോ​ഴ്സി​ലെ അം​ഗ​ങ്ങ​ളു​മാ​യി ജ​ഡ്ജി​മാ​ർ സം​സാ​രി​ച്ചു.

മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ടാ​സ്ക് ഫോ​ഴ്സ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കും. ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യാ​ണ് ഫോ​ഴ്സി​ൻറെ ക​ൺ​വീ​ന​ർ. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ടാ​സ്ക് ഫോ​ഴ്സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.ടാ​സ്ക് ഫോ​ഴ്സി​ൻറെ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​രി​നും കോ​ട​തി​ക്കും സ​മ​ർ​പ്പി​ക്കും.