മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ബി.ജെ.പി; അസമില്‍ കുഴങ്ങിമറിഞ്ഞ് നേതൃത്വം

0
49

 

അസമില്‍ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. തർക്കം രൂക്ഷമായതിനെത്തുടർന്ന് നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെയും മുതിര്‍ന്ന ബിജെപി നേതാവ് ഹിമന്തബിശ്വ ശര്മയെയും കേന്ദ്രനേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇരുവരും ഡൽഹിയിലെത്തി പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും നേരിൽകണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.
സര്‍ബാനന്ദ സോനോവാളും ആരോഗ്യമന്ത്രിയുമായ ഹിമാന്ത ബിശ്വാസ് ശര്‍മ്മയും മുഖ്യമന്ത്രി പദവി തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിൽക്കുന്നതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. ആവശ്യത്തിൽ നിന്ന് പിന്നോക്കം പോകില്ലെന്ന് ഇരുവരും ദേശീയ നേതാക്കളോടും ആവർത്തിച്ചു. ഇതോടെ നേതൃത്വം പ്രതിസന്ധിയിലായി. അതേസമയം, മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ മാല ഗുവാഹത്തിയില്‍ ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ചേരും. 60ല്‍ 40 എംഎല്‍എ മാരുടെ പിന്തുണ ഉണ്ടെന്നാണ് ഹിമന്ത പക്ഷം അവകാശപ്പെടുന്നത്.