കൊവിഡിനെ തുരത്താന്‍ “ഗോ​മൂ​ത്രം സൂപ്പറെന്ന്” ബിജെപി എംഎല്‍എ

0
143

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂക്ഷമാകുന്നതിനിടെ കൊറോണ വൈറസിനെ പ്ര​തി​രോ​ധി​ക്കാ​ന്‍ എ​ല്ലാ​വ​രും ഗോ​മൂ​ത്രം കു​ടി​ക്ക​ണ​മെ​ന്ന വി​ചി​ത്ര വാ​ദ​വു​മാ​യി ബി​ജെ​പി എം​എ​ല്‍​എ രം​ഗ​ത്ത്. ഉത്തർപ്രദേശിലെ ബിജെപി നേതാവും ബ​ല്ലി​യ ജി​ല്ല​യി​ലെ ബെ​യി​രി​യ​യി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എയുമായ സുരേന്ദ്ര സിംഗാണ് വിചിത്രവാദവുമായി രംഗത്തുവന്നത്.
പല്ല് തേച്ച ശേഷം ഗോമൂത്രമേ അല്ലെങ്കിൽ അതിന്റെ എസന്‍സോ തണുത്ത വെള്ളത്തില്‍ കലക്കി കുടിക്കണമെന്ന് ഇയാള്‍ പറയുന്നു. ഇതിനുശേഷം അരമണിക്കൂറോളം ഒന്നും കഴിക്കരുതെന്നും എംഎൽഎ പറയുന്നു. വെറും വയറ്റിൽ ഗോമൂത്രം തണുത്ത വെള്ളം ഒഴിച്ച് കുടിക്കണം, കൊവിഡിനെ തുരത്താന്‍ സൂപ്പർ മരുന്നാണെന്നും ഇത് “സൂപ്പര്‍ പവര്‍” നല്‍കുമെന്നും ശാസ്ത്രീയമായ ഒരു തെളിവും മുന്നോട്ട് വെക്കാതെ സുരേന്ദ്രര്‍ സിംഗ് പറയുന്നു. ഗോമൂത്രം കുടിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുന്ന വീഡിയോയും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിലിരുന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സമയത്താണ് ഒരു വിഭാഗം ബിജെപി നേതാക്കൾ ഇത്തരത്തിൽ ജനങ്ങളെ പറ്റിക്കുന്ന തരത്തിൽ അശാസ്ത്രീയ വാദവുമായി രംഗത്തുവരുന്നത്. ഇതിനുമുമ്പും നിരവധി ബിജെപി നേതാക്കൾ ഇത്തരം വിചിത്ര വാദങ്ങളുമായി രംഗത്തുവന്നിരുന്നു.