ആ​വ​ശ്യ​മ​രു​ന്നു​ക​ൾ​ക്ക് 112 ൽ വി​ളി​ക്കാം; പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​ക്കും

0
81

 

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ നി​ന്ന് മ​രു​ന്ന് വാ​ങ്ങാ​ൻ പോ​ലീ​സ് സ​ഹാ​യം തേ​ടാം. ഇ​തി​നാ​യി ജ​ന​ങ്ങ​ൾ​ക്ക് 112 എ​ന്ന പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

ഹൈ​വേ പോ​ലീ​സാ​ണ് വീ​ടു​ക​ളി​ൽ മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കു​ക. മ​രു​ന്നു​ക​ളു​ടെ പേ​ര് വാ​ട്ട്സ്ആ​പ്പ് വ​ഴി പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും വേ​ണം. വീ​ടു​ക​ളി​ൽ ത​ന്നെ കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്ക് ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മു​ള്ള പ​ക്ഷം എ​ത്തി​ച്ചു ന​ൽ​കാ​നാ​യി​രി​ക്കും മു​ൻ​ഗ​ണ​ന.