കേരളത്തിലൂടെ ഓടുന്ന 44 ട്രെയിൻ സർവീസുകൾ റദ്ദുചെയ്തു

0
67

 

കേരളത്തിലൂടെ ഓടുന്ന 44 ട്രെയിൻ സർവീസുകൾ റദ്ദുചെയ്തു. മെയ് അവസാനം വരെ താത്ക്കാലികമായാണ് റദ്ദാക്കൽ. ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകളാണ് റദ്ദ് ചെയ്തത്. ഇതോടെ രണ്ടാഴ്ചയ്ക്കിടെ റദ്ദാക്കിയ സർവീസുകളുടെ എണ്ണം 62 ആയി.

പരശുറാം, മലബാർ, മാവേലി, അമൃത തുടങ്ങിയ ചുരുക്കം ട്രെയിനുകൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. മംഗലാപുരം-ചെന്നൈ, എറണാകുളം-ലോക്മാന്യതിലക്, കൊച്ചുവേളി-പോർബന്തർ, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-ഷൊർണൂർ, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂർ-ഷൊർണൂർ മെമു സർവീസുകളും തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ എന്നിവയും താത്ക്കാലികമായി റദ്ദുചെയ്തു.