സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്തയാഴ്ച തുടരും; തട്ടുകടകൾ തുറക്കരുത്: മുഖ്യമന്ത്രി

0
108

 

സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്തയാഴ്ച മുതൽ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്യും. ലോക്ഡൗൺ സമയത്ത് തട്ടുകടകൾ തുറക്കരുത്. വാഹന വർക്ഷോപ്പ് ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം.

ഹാർബറിൽ ആൾക്കൂട്ടമുണ്ടാക്കുന്ന ലേലം ഒഴിവാക്കണം. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസം പ്രവർത്തിക്കണം. പൾസ് ഓക്സീമീറ്ററുകൾ‌ക്ക് വലിയ ചാർജ് ഈടാക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

18-45 വയസുള്ളവർക്കു ഒറ്റയടിക്ക് വാക്സീൻ നൽകാൻ കഴിയില്ല. രോഗമുള്ളവർക്കും വാർഡുതല സമിതിക്കാർക്കും മുൻഗണന നൽകും. വാർഡുതല സമിതിയിലുള്ളർക്കു സഞ്ചരിക്കാൻ പാസ് അനുവദിക്കും. അത്യാവശ്യ കാര്യങ്ങൾക്കു പുറത്തു പോകുന്നവർ പൊലീസിൽനിന്ന് പാസ് വാങ്ങണം.

കേരളത്തിനു പുറത്തുനിന്ന് വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കിൽ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ലോക്ഡൗൺ പ്രധാന നിർദേശങ്ങൾ ഇങ്ങനെ

  1. ബാങ്കുകൾ ലോക് ഡൗൺ സമയത്ത് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം
  2. അയൽക്കാരുമായി സംസാരിക്കുമ്പോൾ ഡബിൾ മാസ്ക്
  3. വീടുകളിൽ വായുസഞ്ചാരം ഉറപ്പാക്കണം.
  4. വർക്ക് ഷോപ്പുകൾ ആഴ്ചയുടെ അവസാന രണ്ട് ദിവസം മാത്രം.
  5. തട്ടുകടകൾ തുറക്കരുത്
  6. അത്യാവശ്യ യാത്രകൾക്ക് പാസ് കരുതണം.
  7. അന്തർ ജില്ലാ യാത്രകൾ പരമാവധി ഒഴിവാക്കണം.
  8. വീടുകളിലും ഭക്ഷണം കഴിച്ചതിന് ശേഷം പാത്രം നിർബന്ധമായും സോപ്പ് ഉപയോഗിച്ച് കഴുകണം.
  9. ഗുരുതര രോഗാവസ്ഥയിൽ ഉള്ളവർക്ക് ഫയർ ഫോഴ്‌സും പോലീസും മരുന്നെത്തിക്കും.
  10.  വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി.
  11. വീടിനുള്ളിലും കടുത്ത ജാഗ്രത, 
  12. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ വീടുകളിലെത്തിയുള്ള പണപ്പിരിവ് ഒഴിവാക്കണം.
  13. വർക്ക് ഷോപ്പുകൾ ആഴ്ചയിൽ അവസാന രണ്ടു ദിവസം മാത്രം തുറക്കുക .
  14. കേരളത്തിന് പുറത്ത് നിന്നും വരുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
  15. സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്തയാഴ്ച മുതൽ.
  16. പുറത്തു പോകുന്നവർ തിരികെ വരുമ്പോൾ കുട്ടികളുമായി അടുത്തിടപകരുത്.
  17. യാത്ര ചെയ്യുന്നവർ സത്യവാങമൂലം കൈവശം കരുതണം
  18. അതിഥി തൊഴിലാളികൾക്കും സൗജന്യ കിറ്റ് നൽകും