കോവിഡ്​ കിടക്ക മറിച്ചു വിൽക്കൽ: ബിജെപി എംപി തേജസ്വിസൂര്യയുടെ നാടകം പൊളിഞ്ഞു, യഥാർഥ പ്രതി ബിജെപി എംഎൽഎ സതീഷ്​ റെഡ്ഡി?

0
33

കോവിഡ് സെന്ററിൽ കിടക്ക മരിച്ചുവിൽക്കുന്നുവെന്നാരോപിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സ്ഥാപിച്ച കൊവിഡ് വാർ റൂമിലെ 17 മുസ്‌ലിം ജീവനക്കാരെ ജോലിയിൽനിന്ന് പുറത്താക്കാനുള്ള ബിജെപി എംപിയും യുവമോർച്ച നേതാവുമായ തേജസ്വിസൂര്യയുടെ നാടകത്തിനുപിന്നിൽ യഥാർഥ പ്രതി ബിജെപി എംഎൽഎ സതീഷ്​ റെഡ്ഡിയെ രക്ഷിക്കാനുള്ള നീക്കമോ.

ആശുപത്രികളിൽ ബെഡ് അനുവദിക്കുന്നതിൽ അഴിമതിയുണ്ടെന്നും ഇതിനു പിന്നിൽ ജിഹാദികളായ മുസ്‌ലിം ജീവനക്കാരാണെന്നുമായിരുന്നു യുവമോർച്ച നേതാവും എംപിയുമായ തേജസ്വിസൂര്യയുടെ പരാമർശം.

എന്നാൽ, ബൃഹത് ബംഗളൂരു കോർപറേഷൻ (ബിബിഎംപി) പരിധിയിലെ ആശുപത്രികളിൽ കോവിഡ്​ ബെഡ്​ അനുവദിക്കുന്നതിൽ അഴിമതി നടത്തിയ സംഭവത്തിൽ വഴിത്തിരിവ്​.

അഴിമതിക്ക് പിന്നിൽ ബൊമ്മനഹള്ളിയിൽ നിന്നുള്ള ബിജെപി എംഎൽഎ സതീഷ്​ റെഡ്ഡിയാണെന്ന്​ കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഴിമതി കയ്യോടെ പിടികൂടുമെന്ന് ഉറപ്പായപ്പോൾ എംപിയെ വിളിച്ചുകൊണ്ടുവന്നു വിഷയം വർഗീയവൽക്കരിച്ചുവെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ.

സംഭവം വർഗീയവത്​കരിച്ച്‌​ തേജസ്വിസൂര്യ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. അഴിമതി വെളിപ്പെടുത്താൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിന്​ പിന്നാലെ അദ്ദേഹം പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ്​ വിദ്വേഷ പരാമർശങ്ങൾ നടത്തിയത്​. മുസ്​ലിം ജീവനക്കാരുടെ പേര്​ വിഡിയോയിൽ എടുത്തുപറഞ്ഞ എം.പി എന്തടിസ്​ഥാനത്തിലാണ്​ ഇവരെ നിയമിച്ചതെന്ന്​ ചോദിച്ചു.

എംഎൽഎമാരായ രവി സുബ്രഹ്​മണ്യ, ഉദയ്​ ഗരുഡാചർ, സതീഷ്​ റെഡ്​ഡി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഈ വീഡിയോ കടുത്ത വർഗീയ പരാമർശങ്ങളോടെ വാട്​​സ്​ആപ്പിൽ അതിവേഗം പ്രചരിച്ചു. ‘ആയിരക്കണക്കിന്​ ബംഗളൂരുകാരെ കൊല്ലാൻ ബിബിഎംപി വാർ റൂമിൽ പ്രവർത്തിക്കുന്ന തീവ്രവാദികളുടെ ലിസ്​റ്റ്​’ എന്നായിരുന്നു വിഡിയോക്കൊപ്പം പ്രചരിച്ച ഒരു സന്ദേശം.

തങ്ങളുടെ കൂട്ടാളികൾ പിടിക്കപ്പെടുമെന്നായപ്പോൾ ആശുപത്രിയിൽ ജോലിയിലുണ്ടായിരുന്ന മുസ്​ലിം ജീവനക്കാർ, കിടക്ക നൽകാതെ ഹിന്ദു രോഗികളെ കൊല്ലുന്നു എന്ന ആരോപണവുമായി തേജസ്വി യാദവും സംഘവും ആശുപത്രി നാടകം ആസൂത്രണം ചെയ്​തതായാണ്​ സൂചന.

അതിനിടെ, സതീഷ്​ റെഡ്ഡിക്കും അദ്ദേഹത്തിനൊപ്പം ആശുപത്രിയിലെത്തിയ തേജസ്വി സൂര്യ എംപിക്കുമെതിരേ കേസെടുക്കണമെന്ന്​ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.