സംസ്ഥാനത്ത് നാളെ മുതൽ മേയ് 16 വരെ സമ്പൂർണ്ണ ലോക്ഡൗൺ . രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് പൂർണ്ണമായും സംസ്ഥാനം അടച്ചുപൂട്ടാൻ തീരുമാനിക്കുന്നത് .
ലോക്ഡൗൺ നിബന്ധനകൾ കൃത്യമായി പാലിക്കുകയാണെങ്കിൽ രോഗവ്യാപനം കുറയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.കടുത്ത നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനം. ലഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടി.25,000 പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ചു.
- ബാങ്കുകൾ ലോക് ഡൗൺ സമയത്ത് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം
- അയൽക്കാരുമായി സംസാരിക്കുമ്പോൾ ഡബിൾ മാസ്ക്
- വീടുകളിൽ വായുസഞ്ചാരം ഉറപ്പാക്കണം.
- വർക്ക് ഷോപ്പുകൾ ആഴ്ചയുടെ അവസാന രണ്ട് ദിവസം മാത്രം.
- തട്ടുകടകൾ തുറക്കരുത്
- അത്യാവശ്യ യാത്രകൾക്ക് പാസ് കരുതണം.
- അന്തർ ജില്ലാ യാത്രകൾ പരമാവധി ഒഴിവാക്കണം.
- വീടുകളിലും ഭക്ഷണം കഴിച്ചതിന് ശേഷം പാത്രം നിർബന്ധമായും സോപ്പ് ഉപയോഗിച്ച് കഴുകണം.
- ഗുരുതര രോഗാവസ്ഥയിൽ ഉള്ളവർക്ക് ഫയർ ഫോഴ്‌സും പോലീസും മരുന്നെത്തിക്കും.
- വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി.
- വീടിനുള്ളിലും കടുത്ത ജാഗ്രത,
- സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ വീടുകളിലെത്തിയുള്ള പണപ്പിരിവ് ഒഴിവാക്കണം.
- വർക്ക് ഷോപ്പുകൾ ആഴ്ചയിൽ അവസാന രണ്ടു ദിവസം മാത്രം തുറക്കുക .
- കേരളത്തിന് പുറത്ത് നിന്നും വരുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
- സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്തയാഴ്ച മുതൽ.
- പുറത്തു പോകുന്നവർ തിരികെ വരുമ്പോൾ കുട്ടികളുമായി അടുത്തിടപകരുത്.
- യാത്ര ചെയ്യുന്നവർ സത്യവാങമൂലം കൈവശം കരുതണം
- അതിഥി തൊഴിലാളികൾക്കും സൗജന്യ കിറ്റ് നൽകും