നദാലിനും ഒസാക്കയ്ക്കും ലോറസ് പുരസ്കാരങ്ങൾ

0
120

 

കായികരം​ഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ടെന്നീസ് താരം സ്പെയിനിന്റെ റാഫേൽ നദാൽ ഏറ്റവും മികച്ച പുരുഷ കായിക താരമായപ്പോൾ വനിതാ ടെന്നീസ് താരം ജപ്പാന്റെ നവോമി ഒസാക്കയാണ് മികച്ച വനിതാ കായിക താരം. ജർമൻ ഫുട്ബോൾ ക്ലബ്ബായ ബയേൺ മ്യൂണിക്കാണ് ലോകത്തിലെ ഏറ്റവും മികച്ച ടീമിനുള്ള പുരസ്കാരം സ്വന്തമാക്കിയത്.

ഈ വർഷത്തെ സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച കായികതാരത്തിനുള്ള പുരസ്കാരം ഫോർമുല വൺ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൺ സ്വന്തമാക്കിയപ്പോൾ മികച്ച സ്പോർട്ടിം​ഗ് ഇൻസ്പിരേഷനൽ താരത്തിനുള്ള പുരസ്കാരം ലിവർപൂൾ താരം മൊഹമ്മദ് സലാ സ്വന്തമാക്കി. സമ​ഗ്രസംഭാവനക്കുള്ള പുരസ്കാരത്തിന് അമേരിക്കൻ ടെന്നീസ് ഇതിഹാസം ബില്ലി ജീൻ കിം​ഗ് അർഹയായി.