കൊവിഡ് വാക്സിന്‍ ചലഞ്ചില്‍ പങ്കെടുത്തു കെഎസ്ഇബി ജീവനക്കാര്‍

0
47

 

 

കൊവിഡ് വാക്സിന്‍ ചലഞ്ചില്‍ പങ്കെടുത്തു കെഎസ്ഇബി ജീവനക്കാര്‍. ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം മുഘ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാന്‍ തീരുമാനിച്ചു.എട്ടു കോടിയോളം രൂപയാണ് ഇതുവഴി കെ എസ് ഇ ബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്.

ഇന്നു വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു തീരുമാനം. കെ എസ് ഇ ബി ജീവനക്കാരുടെ സാമൂഹിക പ്രതിബദ്ധതയെ മന്ത്രി അഭിനന്ദിച്ചു.

യോഗത്തില്‍ പങ്കെടുത്ത എല്ലാ സംഘടനകളും ഏകകണ്ഠമായായിരുന്നു തീരുമാനം കൈക്കൊണ്ടത്. കൂടുതല്‍ ദിവസത്തെ ശമ്പളം സംഭവനയായി ലഭിക്കുമെങ്കില്‍ 10കോടിയോളം തുക കെ എസ് ഇ ബി ജീവനക്കാരുടെ വകയായി ദുരിശ്വാസനിധിയിലേക്ക് എത്തും.