മലയാളി സഖാക്കൾക്ക് അഭിവാദ്യങ്ങൾ, എൽഡിഎഫ് ജയത്തെ അഭിനന്ദിച്ച് അയർലൻഡ് സോഷ്യലിസ്​റ്റ്​ നേതാവ്​

0
89

 

കേരളത്തിലെ ഇടതുപക്ഷ വിജയത്തെ അഭിനന്ദിച്ച് അയർലാൻഡിലെ സോഷ്യലിസ്​റ്റ്​ നേതാവായ എലിസ്​ റയാൻ. ഫേസ്​ബുക്കിലൂടെയാണ്​ വർക്കേഴ്​സ്​ പാർട്ടി നേതാവും ഡബ്ലിൻ സിറ്റി കൗൺസിൽ അംഗവുമായ എലിസ്​ റയാൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്
സർക്കാരിന്റെ രണ്ടാംവരവിനെ പ്രകീർത്തിച്ച് രംഗത്തുവന്നത്.

3.4 കോടി ജനസംഖ്യയുള്ള ഇന്ത്യ​യിലെ ഒരു സംസ്ഥാനമായ കേരളം മികച്ച ഭൂരിപക്ഷത്തോടെ കമ്യൂണിസ്​റ്റ്​ സർക്കാറിനെ അധികാരത്തിലെത്തിച്ചിരിക്കുകയാണ്​. മികച്ച രീതിയിൽ കോവിഡ്​ പ്രതിസന്ധി കൈകാര്യം ചെയ്​ത പാർട്ടിയെ അധികാരത്തിലെത്തിച്ച കേരള ജനത നവ ലിബറൽനയങ്ങളിൽ നിന്ന്​ ഒരുനാൾ നമുക്ക്​ മോചനം നേടാനാവുമെന്ന പ്രതീക്ഷയാണ്​ നൽകുന്നതെന്ന്​ അവർ പറഞ്ഞു.​

മുതലാളിത്തത്തിന്റെ ബദൽ തെരഞ്ഞെടുത്ത എല്ലാ മലയാളി സഖാക്കളേയും അഭിവാദ്യം ചെയ്യുകയാണെന്നും അവർ വ്യക്​തമാക്കി. ബിജെപിക്ക് കേരളത്തിലുണ്ടായിരുന്ന ഒരു സീറ്റ്​ നഷ്​ടപ്പെട്ടുവെന്നും ദേശീയതലത്തിൽ തിരിച്ചടി​യേറ്റുവെന്നും പോസ്​റ്റിൽ വ്യക്​തമാക്കുന്നുണ്ട്​. റയാന്റെ പോസ്റ്റ് വന്നതോടെ നിരവധി മലയാളികളാണ് പോസ്റ്റിൽ പ്രതികരണവുമായി എത്തിയത്. ആയിരത്തിനടുത്ത് പേർ ഇതിൽ കമന്റ് ചെയ്തിട്ടുണ്ട്.