കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ.
ലോക്ക്ഡൗണ്‍ സംബന്ധിച്ച വിഷയത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് മാനദണ്ഡം പാലിക്കുന്നതിൽ ജനങ്ങൾ അശ്രദ്ധകാണിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ ലോക്ക്ഡൗണ്‍ അനിവാര്യമാണെന്നും യെദിയൂരപ്പ പറഞ്ഞു.