പശ്ചിമ ബംഗാളിൽ തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎമാരിൽ പകുതിയിലേറെയും പേരും തൃണമൂൽ കോൺഗ്രസിലെ മൂന്നിലൊന്നു എംഎൽഎമാറും കുപ്രസിദ്ധ ക്രിമിനലുകളെന്ന് റിപ്പോർട്ട്. കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊട്ടുപോകൽ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിൽ പ്രതികളാണ് ഇവരെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റീഫോംസിന്റെ (എഡിആർ) റിപ്പോർട്ടിലാണ് ഇക്കാര്യം. ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് വിജയിച്ച സ്ഥാനാർത്ഥികളിൽ 91 പേരാണ് ക്രിമിനൽ കേസുകളിൽ പ്രതികളായിരിക്കുന്നത്. അതായത് 43 ശതമാനവും ക്രിമിനലുകൾ ആണെന്ന് വ്യക്തം.
ബിജെപി എംഎൽഎമാരിലാകട്ടെ 65 ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ജയിച്ചവരിൽ 50 പേരാണ് ക്രിമനൽ കേസുകളിലെ പ്രതികൾ. ഫലം പ്രഖ്യാപിച്ച 292 മണ്ഡലങ്ങളിൽ നിന്ന് ജയിച്ചവരിൽ 142 പേരും ഗുരുതര ക്രിമിനൽ കേസുകളിലെ പ്രതികളാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റിലാകാനുംഅഞ്ച് വർഷവും അതിലേറെയും ശിക്ഷ ലഭിക്കാനും വകുപ്പുള്ള കുറ്റകൃത്യങ്ങളാണ് എംഎൽഎമാർക്കെതിരെയുള്ളത്.