ബംഗാളിലെ ബി.ജെ.പി എംഎൽഎമാരിൽ പകുതിയിലേറെയും കുപ്രസിദ്ധ ക്രിമിനലുകളെന്ന് റിപ്പോർട്ട്

0
28

 

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎമാരിൽ പകുതിയിലേറെയും പേരും തൃണമൂൽ കോൺഗ്രസിലെ മൂന്നിലൊന്നു എംഎൽഎമാറും കുപ്രസിദ്ധ ക്രിമിനലുകളെന്ന് റിപ്പോർട്ട്. കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊട്ടുപോകൽ, സ്​ത്രീകൾക്ക്​ നേരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിൽ പ്രതികളാണ് ഇവരെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അസോസിയേഷൻ ​ഫോർ ഡമോക്രാറ്റിക്​ റീഫോംസിന്റെ (എഡിആർ) റിപ്പോർട്ടിലാണ്​ ഇക്കാര്യം. ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് വിജയിച്ച സ്ഥാനാർത്ഥികളിൽ 91 പേരാണ്​ ക്രിമിനൽ കേസുകളിൽ പ്രതികളായിരിക്കുന്നത്​. അതായത് 43 ശതമാനവും ക്രിമിനലുകൾ ആണെന്ന് വ്യക്തം.

ബിജെപി എംഎൽഎമാരിലാകട്ടെ 65 ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ജയിച്ചവരിൽ 50 പേരാണ്​ ക്രിമനൽ കേസുകളിലെ പ്രതികൾ. ഫലം​ പ്രഖ്യാപിച്ച 292 മണ്ഡലങ്ങളിൽ നിന്ന്​ ജയിച്ചവരിൽ 142 പേരും ഗുരുതര ക്രിമിനൽ കേസുകളിലെ പ്രതികളാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്​റ്റിലാകാനുംഅഞ്ച്​ വർഷവും അതിലേറെയും ശിക്ഷ ലഭിക്കാനും വകുപ്പുള്ള കുറ്റകൃത്യങ്ങളാണ്​ എംഎൽഎമാർക്കെതിരെയുള്ളത്.