വൈഗ കൊലക്കേസ്; സനുമോഹനെ മുംബൈ പൊലീസിന് കൈമാറി

0
80

വൈഗ കൊലക്കേസ് പ്രതി സനുമോഹനെ മുംബൈ പൊലീസിന് കൈമാറി.സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണത്തിനായി ആണ് കൈമാറിയത്.

പൂനൈയിൽ സ്റ്റീൽ വ്യാപാരം നടത്തിയിരുന്ന സമയത്താണ് സനുമോഹൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.എട്ട് പേരിൽ നിന്നായി ആറ് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

സനുമോഹനെ തെളിവെടുപ്പിനു ശേഷം കോടതി റിമാൻഡ് ചെയ്തിരുന്നു.കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസ് ജയിലിലെത്തി സനുമോഹന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉച്ചക്ക് ശേഷം കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്താനാണ് മുംബൈ പൊലീസിന്റെ തീരുമാനം.