അപകീർത്തികരമായ പ്രസ്‌താവന; പി ടി തോമസ് എംഎൽഎക്ക് പി കെ ശ്രീമതി വക്കീൽ നോട്ടീസയച്ചു

0
73

 

ഓക്‌സിജൻ വിതരണവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ പ്രസ്‌താവന നടത്തിയതിന് പി ടി തോമസ് എംഎൽഎ ക്കെതിരെ സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി വക്കീൽ നോട്ടീസയച്ചു.

ഒരു കോടി രൂപ നഷ്‌ട‌പരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. സംസ്ഥാനത്ത് കൃത്രിമ ഓക്‌സിജൻ ക്ഷാമം സൃഷ്‌ടിക്കാൻ മുൻ ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ശ്രമിക്കുന്നുവെന്നായിരുന്നു പി ടി തോമസിന്റെ പ്രസ്‌താവന.