കോവിഡ് പ്രതിരോധം : പിണറായി വിജയൻ വിജയിച്ചുവെന്ന് സി.​കെ. പ​ദ്മ​നാ​ഭ​ന്‍

0
82

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​നെ അഭിനന്ദിച്ചു മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് സി.​കെ. പ​ദ്മ​നാ​ഭ​ന്‍. കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റ്റു​പ​ല സം​സ്ഥാ​ന​ങ്ങ​ളെ​ക്കാ​ള്‍ ന​ന്നാ​യി പി​ണ​റാ​യി കൈ​കാ​ര്യം ചെ​യ്തു​വെ​ന്ന് പ​ദ്മ​നാ​ഭ​ന്‍ പ​റ​ഞ്ഞു.കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ജ​ന​വി​ധി​യെ വ​ള​രെ ആ​ത്മാ​ര്‍​ഥമാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.

തു​ട​ര്‍​ഭ​ര​ണം എ​ന്ന​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ കു​റേ​ക്കാ​ല​മാ​യി നി​ല​നി​ല്‍​ക്കു​ന്ന സ്വ​പ്ന​മാ​ണ്. പി​ണ​റാ​യി വി​ജ​യ​ന്‍ ചെ​യ്ത ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളു​ണ്ട്. അ​തി​ല്‍ കു​റ്റ​ങ്ങ​ള്‍ മാ​ത്രം കാ​ണു​ക എ​ന്ന​ത് ശ​രി​യ​ല്ലെ​ന്നും പ​ദ്മ​നാ​ഭ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ​യും പ​ദ്മ​നാ​ഭ​ൻ‌ വി​മ​ർ​ശ​നം ന​ട​ത്തി.

കെ. ​സു​രേ​ന്ദ്ര​ന്‍ ര​ണ്ടി​ട​ങ്ങ​ളി​ല്‍ മ​ത്സ​രി​ച്ച​ത് കൂ​ടി​യാ​ലോ​ച​ന ഇ​ല്ലാ​തെ​യാ​ണ്. ആ​ത്മാ​ര്‍​ഥ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പാ​ര്‍​ട്ടി​യി​ല്‍ അ​വ​ഗ​ണ​ന നേ​രി​ടു​ന്നു​ണ്ടെ​ന്നും ധ​ര്‍​മ്മ​ട​ത്തെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യു​മാ​യി​രു​ന്ന പ​ദ്മ​നാ​ഭ​ൻ പ​റ​ഞ്ഞു.