തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു

0
83

 

തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് ഇന്ധനവില കൂട്ടി. 18 ദിവസത്തിന് ശേഷം കേരളത്തില്‍ പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 92 രൂപ 57 പൈസയായി.

ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 87 രൂപ ഏഴ് പൈസ നല്‍കണം. കൊച്ചിയില്‍ 90 രൂപ 57 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 85 രൂപ 14 പൈസ നല്‍കണം. ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 15 പൈസയും 18 പൈസയുമാണ് വര്‍ധിച്ചത്. 90 രൂപ 55 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില.

ഡീസലിന് 80 രൂപ 91 പൈസ നല്‍കണം. മുംബൈയില്‍ 96.55. 87.98 എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വില. കൊൽക്കത്തയില്‍ 90.76 രൂപയുമാണ് വില. ഡല്‍ഹിയില്‍ ഡീസലിന് 18 പൈസ വര്‍ധിപ്പിച്ചു.

ഇതോടെ ദേശീയ തലസ്ഥാനത്ത് 80.91 രൂപയായി ഡീസല്‍ വില. മുംബൈയില്‍ 87.98 രൂപയും ചെന്നൈയില്‍ 85.90 രൂപയും കൊല്‍ക്കത്തയില്‍ 83.78 രൂപയുമാണ് ഡീസല്‍ വില. ഏപ്രില്‍ 15 നാണ് ഇന്ധന വില അവസാനമായി വര്‍ധിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രാജ്യത്ത് ഇന്ധനവില കൂടിയത്.