“പൊട്ടിത്തെറിക്കും ഞങ്ങൾ”കോൺഗ്രസ്സിനെ ഭീഷണിപ്പെടുത്തി കോൺഗ്രസ്സ് സൈബർ പോരാളികൾ

0
76

കനത്ത തോൽവിയേറ്റു വാങ്ങിയതിന് പിന്നാലെ യുഡിഎഫിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് ആരെത്തുമെന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ശക്തമായ നേതാവിനെ പ്രതിപക്ഷ നേതാവാക്കി ഇനിയുള്ള അഞ്ച് വർഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യം വെക്കുന്നത്.

എന്നാൽ രമേശ് ചെന്നിത്തലയ്‌ക്കെതിരെയും ഉമ്മൻ ചാണ്ടിക്കെതിരെയും പടല പിണക്കം ശക്തമാകുന്ന സാഹചര്യത്തിൽ ആര് നയിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവായി വിഡി സതീശൻ വരണമെന്നുമുള്ള ആവശ്യമാണ് സൈബർ ടീം മുന്നോട്ടുവെയ്ക്കുന്നത്. തങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുതെന്നും ഇനിയും അവഗണിച്ചാൽ തങ്ങൾ പൊട്ടിത്തെറിക്കുമെന്നും സൈബർ ടീം പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

നേതാക്കളുടെ ഗ്രുപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പ് ഞങ്ങൾ പ്രവർത്തകർ ഇനി അനുവദിക്കില്ല. പ്രവർത്തകരുടെ വികാരം മാനിക്കാൻ പഠിക്കണം ആദ്യം നേതാക്കൾ.

ഞങ്ങൾ പ്രവർത്തകർക്ക് ഒന്നേ പറയാൻ ഉള്ളു..

(1)കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്രയും പെട്ടന്ന് #K_സുധാകരനെ കൊണ്ട് വരുക

.(2) പ്രതിപക്ഷ നേതാവായി #VD_സതീശനെ കൊണ്ട് വരുക

ഗ്രുപ്പ് മുതലാളിമാരോട് ഒന്നേ പറയാനുള്ളു കോൺഗ്രസ്‌ പ്രവർത്തരുടെ ക്ഷമ നിങ്ങൾ ഇനിയും പരീക്ഷിക്കരുത് പൊട്ടി തെറിക്കും ഞങ്ങൾ ഓർത്തോ..