കോവിഡ് വ്യാപനം: കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗൺ ഗൗരവമായി പരിഗണിക്കണമെന്ന് സുപ്രീം കോടതി

0
88

ഇന്ത്യയിൽ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗൺ നടപ്പാക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് സുപ്രീം കോടതി.

മഹാമാരിയുടെ രണ്ടാം തരംഗത്തെ നേരിടാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥരുടെ വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയത്.

ലോക്ക് ഡൗൺ നടപ്പാക്കിയാൽ അത് ബാധിക്കാനിടയുള്ള ജനങ്ങളെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രം വാക്‌സിൻ വിലയിലും ലഭ്യതയിലും പുനഃപരിശോധന നടത്തി മെയ് പത്തിന് മുൻപ് നിലപാട് അറിയിക്കണം.

രാജ്യത്ത് അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള ഓക്‌സിജൻ ശേഖരം അടുത്ത നാല് ദിവസത്തിനകം ഉത്പാദിപ്പിക്കണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.