കോടതി പരാമർശം റിപ്പോർട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെടാനാകില്ല: സുപ്രീംകോടതി

0
79

 

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനം നടത്തിയ മദ്രാസ് ഹൈക്കോടതിക്കെതിരായ ഹർജി പരിഗണിക്കവേ നിർണായക പരാമർശവുമായി സുപ്രീംകോടതി. കോടതിയുടെ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ച് നിലപാടെടുത്തു. ഹൈക്കോടതികളുടെ ആത്മവീര്യം കെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷൻറ ഹർജിയിൽ വാദം കേട്ടു. തെരഞ്ഞെടുപ്പ് കമീഷന്റെ ഹർജിയിൽ വാദം കേട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻറെ ഗരിമ കൂടി കണക്കിലെടുത്ത് ഉത്തരവ് തയ്യാറാക്കാം എന്ന് കോടതി പറഞ്ഞു.