അർദ്ധരാത്രിയോടെ ഡൽഹിയിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

0
82

 

ഓക്സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരണപ്പെടുന്ന സാഹചര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി. മെയ് 3 അർദ്ധരാത്രിയോ അതിനു മുമ്പോ ഡൽഹിയിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിർദേശിച്ചു.

അടിയന്തിര ആവശ്യങ്ങൾക്കായി ഓക്സിജന്റെ സ്റ്റോക്ക് സൃഷ്ടിക്കുന്നതിനും കുടുതൽ ഓക്സിജൻ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനും സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തി പ്രവർത്തിക്കാനും സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശം നൽകി.ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എൽ.എൻ റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചാണ് 64 പേജുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.