എല്‍ഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഉറപ്പ് : വിജയരാഘവന്‍

0
79

 

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ജനങ്ങള്‍ ഇടതുപക്ഷത്തെ സ്വീകരിക്കും. കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ഭരണമുണ്ടാകുമെന്ന് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിനെ അട്ടിമറിക്കാന്‍ പല ഹീനപ്രവര്‍ത്തനങ്ങളും നടന്നുവെന്നും അതിനെയെല്ലാം അതിജീവിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. സര്‍ക്കാര്‍ നടക്കിയ പ്രവര്‍ത്തനങ്ങളുടെ മികവ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും. രാഷ്ട്രീയമായി യുഡിഎഫ് ദുര്‍ബലപ്പെട്ടിട്ടുണ്ട്. ഇതും വിജയ സാധ്യത വിലയിരുത്തുന്നതില്‍ പ്രധാന ഘടകമാകുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.