എൽഡിഎഫിന് ആദ്യ വിജയം ,പേരാമ്പ്രയിൽ ടി പി രാമകൃഷ്ണൻ വിജയിച്ചു

0
167

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ വിജയം എൽഡിഎഫിന്. പേരാമ്പ്ര എൽഡിഎഫ് സ്ഥാനാർഥി ടി പി രാമകൃഷ്ണൻ വിജയിച്ചു.5033 വോട്ടിന്റെ ലീഡിനാണ് വിജയം.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പത്തുജില്ലകളില്‍ എല്‍ഡിഎഫിന് മുന്നേറ്റം. കാസര്‍ഗോഡ്, വയനാട്, മലപ്പുറം, എറണാകുളം ഒഴികെയുള്ള 10 ജില്ലകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 92 സീറ്റിലും എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് 46 സീറ്റിലും എന്‍ഡിഎ രണ്ടു സീറ്റിലും മുന്നിലാണ്.