എൽഡിഎഫിന്‌ ചരിത്ര വിജയം,പൂഞ്ഞാറിൽ പി സി ജോർജിന്‌ അടിപതറി

0
38

മൂന്നര പതിറ്റാണ്ട്‌ പൂഞ്ഞാർ അടക്കിവാഴുകയും രാഷ്‌ട്രീയ കുതിരക്കച്ചവടത്തിന്റെ യുഡിഎഫ്‌ മുഖമായ്‌ മാറുകയും ചെയ്‌ത പി സി ജോർജിന്‌ അടിപതറി പൂഞ്ഞാർ. ചതുഷ്‌കോണ മത്സരത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥി മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കലാണ്‌ 11404 വോട്ടിന്‌ പി സി ജോർജിനെ കടപുഴക്കിയെറിഞ്ഞത്‌. തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫ്‌ അഭിമാന നേട്ടം മണ്ഡലത്തിൽ ആവർത്തിക്കുകയായിരുന്നു.

വോട്ട്‌ബാങ്ക്‌ ലക്ഷ്യത്തോടെ ചില മത-ജാതി സംഘടനാകളെ അവഹേളിച്ചതും കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകളും വോട്ടർമാർക്കിടയിൽ ചർച്ചയായി. ഇതിനുപരി മണ്ഡലത്തിലേ വികസന പിന്നോക്കാവസ്ഥയും ജനങ്ങൾ വിലയിരുത്തി.

വിവാദം സൃഷ്ടിച്ച്‌ എപ്പോഴും മുതലെടുക്കാമെന്ന പതിവ്‌ നയം ഇത്തവണ ഏശിയില്ല. വിർഗീയ പ്രചാരണങ്ങളും വോട്ടർമാർ തള്ളി. കോൺഗ്രസിലെ ഗ്രൂപ്പ്‌ തർക്കങ്ങൾമൂലം യുഡിഎഫ്‌ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. എഎൻഡിഎയിൽ ബിഡിജെഎസ് – ബിജെപി തർക്കങ്ങളും ജനം വിലയിരുത്തി.

കഴിഞ്ഞ തവണ 27821 വോട്ടുകൾക്കാണ്‌ പി സി ജോർജ്‌ വിജയിച്ചത്‌. ആദ്യമായി എൽഡിഎഫ്‌ സ്ഥാനാർഥിയായി ജോർജ്‌ മത്സരിച്ച 1980ൽ 44 ശതമാനം വോട്ടുനേടിയായിരുന്നു വിജയം . പിന്നീടങ്ങോട്ട്‌ ഇരുമുന്നണികളിൽനിന്നും തനിച്ചുമായി ആറുതവണ വിജയിച്ചു. 1982,96, 2001,2006,2011, 2016 എന്നീ തെരഞ്ഞെടുപ്പുകളിലാണ്‌ നിയമസഭയിലെത്തിയത്‌. ഇതിനിടെ ഒരു തവണ ജതാദളിലെ എൻ എം ജോസഫ്‌ പരാജയപ്പെടുത്തി.

1987ലാണ്‌ തോൽപ്പിച്ചത്‌. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുനിന്ന്‌ മറാറിനിന്നു. കേരള കോൺഗ്രസ്‌ സ്ഥാപക നേതാവ്‌ കെ എം ജോർജ്‌ അടക്കമുള്ളവരെ വിജയിപ്പിച്ച മണ്ഡലമാണെങ്കിലും എൽഡിഎഫിന്‌ നിർണായക സ്വാധീനമുണ്ട്‌. മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റെന്ന നിലയിലുള്ള സെബാസ്‌റ്റ്യൻ കുളത്തുങ്കലിന്റെ്‌ മികവും ഇടതുപക്ഷത്തിന്റ്‌ യോജിച്ച പ്രവർത്തനങ്ങളും അനുകൂലമായി.