മധ്യപ്രദേശിൽ 2.4 ലക്ഷം കോവാക്സിന്‍ ശേഖരമുള്ള ട്രക്ക് ഉപേക്ഷിച്ച നിലയിൽ, അന്വേഷണം ഊർജിതമാക്കി പൊലീസ്

0
102

രാജ്യത്ത് വാക്സിന്‍ ക്ഷാമം കാരണം ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ മധ്യപ്രദേശിൽ 2.4 ലക്ഷം ഡോസ്​ കോവിഡ്​ വാക്​സിനുമായി ട്രക്ക്​ ഉപേക്ഷിക്കപ്പെട്ട നിലയില്‍.

നര്‍സിഗപൂര്‍ ജില്ലയില്‍ കറേലി ബസ്​ സ്​റ്റാന്‍ഡിന്​ സമീപമാണ്​ ഉപേക്ഷിച്ച നിലയിൽ ട്രാക്ക് കണ്ടെത്തിയത്. കോവാക്​സിന്റെ 2.4 ലക്ഷം യൂണിറ്റുകളാണ്​ ട്രക്കിലുണ്ടായിരുന്നത്​. ട്രക്ക്​ കണ്ടെത്തിയെന്ന വിവരത്തെതുടര്‍ന്ന്​ പൊലീസ്​ സംഭവസ്ഥലത്തെത്തി.

ഡ്രൈവറെ കാണാത്തതിനെത്തുടർന്ന് ട്രാക്ക് തുറന്നു പരിശോധിച്ചപ്പോഴാണ് വന്‍തോതില്‍ വാക്സിൻ ശേഖരം കണ്ടെത്തിയത്​. എട്ട്​ കോടി രൂപ വില വരുന്ന വാക്​സിനാണ്​ ട്രക്കിലുണ്ടായിരുന്നത്​.

ട്രക്കിന്റെ ശീതികരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താത്തതിനാല്‍ വാക്​സിന്​ കേടൊന്നും സംഭവിച്ചിട്ടില്ലെന്ന്​ പൊലീസ്​ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.