കോ​വി​ഡ് ര​ണ്ടാം ത​രം​ഗം : ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ൻറു​ക​ൾ ബ്രി​ട്ട​ൻ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി

0
87

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ൻറു​ക​ൾ ബ്രി​ട്ട​ൻ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആണ് നടപടി .

ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ൾ റി​ക്രൂ​ട്ട്മെ​ൻറു​ക​ൾ ന​ട​ത്തു​ന്ന​ത് ധാ​ർ​മി​ക​മാ​യി ശ​രി​യ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യ​വ​കു​പ്പി​ൻറെ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം എ​ൻ​എ​ച്ച്എ​സ് ഇം​ഗ്ല​ണ്ട് വി​വി​ധ ട്ര​സ്റ്റു​ക​ൾ​ക്കും റി​ക്രൂ​ട്ട്മെ​ൻറ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ൽ​കി.

കോ​വി​ഡി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ബ്രി​ട്ട​ൻ യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ പ​ല ഏ​ജ​ൻ​സി​ക​ളും സ്വ​ന്തം നി​ല​യി​ൽ വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്തു ന​ഴ്സു​മാ​രെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ൻ​എ​ച്ച്എ​സ് ട്ര​സ്റ്റു​ക​ൾ ഹോ​ട്ട​ൽ ക്വാ​റ​ൻറൈ​നു​ള്ള പ​ണം തു​ക ന​ൽ​കാ​ൻ ത​യാ​റാ​യ​തോ​ടെ ഇ​വ​രു​ടെ യാ​ത്ര​ക​ൾ സാ​ധ്യ​മാ​കു​മെ​ന്ന് ക​രു​തി​യി​രി​ക്ക​വേ​യാ​ണ് താ​ൽ​ക്കാ​ലി​ക റി​ക്രൂ​ട്ട്മെ​ൻറ് മ​ര​വി​പ്പി​ക്ക​ൽ കൂ​ടി എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കും വ​രെ​യാ​ണു നി​രോ​ധ​നം. റി​ക്രൂ​ട്ട്മെ​ൻറ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​രും ദി​വ​സ​ങ്ങ​ളി​ൽ യു​കെ​യി​ലേ​ക്ക് പോ​കാ​നി​രി​ക്കു​ന്ന ന​ഴ്സു​മാ​ർ​ക്ക് ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. അ​തേ​സ​മ​യം, നി​ല​വി​ൽ ജോ​ബ് ഓ​ഫ​ർ ല​ഭി​ച്ച ആ​രു​ടെ​യും അ​വ​സ​രം ന​ഷ്ട​പ്പെ​ടി​ല്ലെ​ന്ന് എ​ൻ​എ​ച്ച്എ​സ് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ജോ​ബ് ഓ​ഫ​ർ ല​ഭി​ച്ച​വ​രു​മാ​യി നി​ര​ന്ത​രം സ​മ്പ​ർ​ക്കം പു​ല​ർ​ത്തി ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ചെ​യ്യ​ണ​മെ​ന്ന് ട്ര​സ്റ്റു​ക​ൾ​ക്കും ഏ​ജ​ൻ​സി​ക​ൾ​ക്കും എ​ൻ​എ​ച്ച്എ​സ് നി​ർ​ദേ​ശം ന​ൽ​കി.