കേരളത്തിലെ സമൂഹം എല്‍ഡിഎഫ് തുടര്‍ഭരണം ആഗ്രഹിക്കുന്നുവെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്. ജനങ്ങളുടെ മനസാണ് എക്സിറ്റ് പോള്‍ ഫലത്തില്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തികഞ്ഞ ആത്മവിശ്വാസമുണ്ട്.
ഞായറാഴ്ച യഥാര്‍ത്ഥ വിജയം നേടും. കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന ഘടകകക്ഷികള്‍ എല്‍ഡിഎഫിലേക്ക് വന്നത് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധ്യത കൂട്ടുന്നു. വലിയ ആഘാതമാണ് യുഡിഎഫിന് ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.