പ്രമുഖ മാധ്യമപ്രവർത്തകൻ രോഹിത്​ സര്‍ദന കോവിഡ്​ ബാധിച്ച്‌​ മരിച്ചു

0
54

പ്രശസ്​ത മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ രോഹിത്​ സര്‍ദന കോവിഡ്​ ബാധിച്ചുമരിച്ചു. കോവിഡ്​ ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലി​രിക്കേയുണ്ടായ ഹൃദയാഘാതമാണ്​ മരണകാരണമെന്നാണ്​ പ്രാഥമിക വിവരം. ‘ആജ്​തക്​’ചാനലിലെ സംവാദ പരിപാടിയിലൂടെ രോഹിത്​ സുപരിചിതനാണ്​.

സീ ന്യൂസ്​, ഇ.ടി.വി നെറ്റ്​വര്‍ക്ക്​, ആകാശവാണി എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുള്ള രോഹിത്​ 2017 മുതല്‍ ആജ്​തക്കില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.