ഓക്സിജന്‍ പ്ലാന്റില്‍ പൊട്ടിത്തെറി, ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

0
60

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഓക്സിജന്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. കാണ്‍പൂരിലെ പന്‍കി ഓക്സിജന്‍ പ്ലാന്റിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. റോയല്‍ ചില്‍ഡ്രന്‍ ഹോസ്പിറ്റലിന്റെ സിലിണ്ടറുകള്‍ പ്ലാന്റിലെത്തിച്ച്‌ ഓക്സിജന്‍ നിറയ്ക്കുന്നതിനെടെയാണ് അപകടമുണ്ടായത്.

ഓക്സിജന്‍ നിറയ്ക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്യാസ് പ്ലാന്റിലെ ഉദ്യോഗസ്ഥനായ മുറാദ് അലിയാണ് മരിച്ചത്. പ്ലാന്റ് സൂപ്പര്‍വൈസര്‍ അജയ്, റോയല്‍ ചില്‍ഡ്രന്‍ ആശുപത്രി ജീവനക്കാരന്‍ ഹരിയോം എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.