ആ​ദ്യ ചാ​ന്ദ്ര ദൗ​ത്യ​ത്തി​ലെ അം​ഗം മൈ​ക്കി​ൾ കോ​ളി​ൻ​സ് വി​ട​വാ​ങ്ങി

0
93

 

മ​നു​ഷ്യ​ൻ ആ​ദ്യ​മാ​യി ച​ന്ദ്ര​നി​ൽ കാ​ലു​കു​ത്തി​യ അ​പ്പോ​ളോ 11 ദൗ​ത്യ​ത്തി​ലെ അം​ഗ​മാ​യി​രു​ന്ന ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി മൈ​ക്കി​ൾ കോ​ളി​ൻ​സ് (90) അ​ന്ത​രി​ച്ചു.അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു കോ​ളി​ൻ​സ്.

1969 ജൂ​ലൈ 21-നാ​ണ് മ​നു​ഷ്യ​ൻറെ ചാ​ന്ദ്ര​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യ​ത്. നീ​ൽ ആം​സ്‌​ട്രോം​ഗ്, എ​ഡ്വി​ൻ ആ​ൽ​ഡ്രി​ൻ എ​ന്നി​വ​രോ​ടൊ​പ്പം അ​പ്പോ​ളോ ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത മൈ​ക്ക​ൽ കോ​ളി​ൻ​സി​നാ​യി​രു​ന്നു കൊ​ളം​ബി​യ എ​ന്ന ആ ​ക​മാ​ൻ​ഡ് മൊ​ഡ്യൂ​ളി​ൻറെ ഉ​ത്ത​ര​വാ​ദി​ത്തം. നീ​ൽ ആം​സ്ട്രോ​ങ്ങും എ​ഡ്വി​ൻ ആ​ൽ​ഡ്രി​നും ച​ന്ദ്ര​നി​ലി​റ​ങ്ങി ച​രി​ത്ര പു​രു​ഷ​ൻ​മാ​രാ​യി.

1969 ജൂ​ലൈ 16 നാ​ണ് അ​പ്പോ​ളോ 11 ചാ​ന്ദ്ര​യാ​ത്രി​ക​രു​മാ​യി പു​റ​പ്പെ​ട്ട​ത്. വി​ക്ഷേ​പ​ണ​ത്തി​നു 12 മി​നി​റ്റി​നു ശേ​ഷം വാ​ഹ​നം ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി. മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷം ച​ന്ദ്ര​ൻറെ ഭ്ര​മ​ണ​പ​ഥ​ത്തി​ലും. തൊ​ട്ട​ടു​ത്ത ദി​വ​സം ആം​സ്ട്രോം​ഗും ആ​ൽ​ഡ്രി​നും ഈ​ഗി​ൾ എ​ന്ന ചാ​ന്ദ്ര​വാ​ഹ​ന​ത്തി​ലേ​ക്കു ക​യ​റി. ആ ​സ​മ​യം കോ​ളി​ൻ​സ് കൊ​ളം​ബി​യ​യി​ൽ ച​ന്ദ്ര​നെ ചു​റ്റി​ക്കൊ​ണ്ടി​രു​ന്നു.