മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കൽ: സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു

0
86

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു.മലപ്പുറം ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച് സർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരായ ഹർജികൾ കോടതി തള്ളി. ലയനവുമായി സർക്കാരിന് മുന്നോട്ടു പോവാം. ജില്ലാ സഹകരണ ബാങ്ക് മാനേജിഗ് കമ്മിറ്റിയും ബാങ്കിനു കീഴിൽ വരുന്ന തുവൂർ – പുലാപ്പറ്റ സഹകരണ ബാങ്കുകളും ജീവനക്കാരുടെ സംഘടനയുമാണ് ഓർഡിനൻസ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.

ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. ഓർഡിനൻസ് നിയമപരമാണന്നും മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ, പുലമാന്തോൾ സർവ്വീസ് സഹകരണ ബാങ്ക് എന്നിവർ സമർപ്പിച്ച ഹർജികൾ കോടതി അനുവദിച്ചു. മലപ്പുറം ജില്ലാ സൗകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചു.