കോവിഡ് ചികിത്സക്ക് രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന റെംഡെസിവിര്‍ പൂര്‍ണമായി കേന്ദ്ര സര്‍ക്കാറിന് ലഭിക്കണമെന്നിരിക്കെ കരിഞ്ചന്തയില്‍ സുലഭമാകുന്നതെങ്ങനെയെന്ന് ബോംബൈ ഹൈക്കോടതി. നിർമ്മാണകമ്പനികൾ ഇവ പൂര്‍ണമായി കേന്ദ്രസര്‍ക്കാറിന് കൈമാറണമെന്നാണ് ചട്ടം. കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും നല്‍കണം.
മഹാരാഷ്ട്രയിലെ അഹ്മദ് നഗറില്‍നിന്നുള്ള ബി ജെ പി എം.പി 10,000 റെംഡെസിവിര്‍ ഇഞ്ചെക്ഷന് സ്വന്തമായി സംഘടിപ്പിച്ച് വിതരണം ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതായി കോടതി വ്യക്തമാക്കി. ഡല്‍ഹിയില്‍നിന്ന് വാങ്ങിയായിരുന്നു ഡോ. സുജയ് വിഖെ പാട്ടില്‍ വിതരണം ചെയ്തത്.
മരുന്നിന് കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ കൊണ്ടുവന്ന് വിതരണം ചെയ്യുന്നത് സ്വകാര്യ വ്യക്തി വിതരണം ചെയ്യുന്നതിന് തുല്യമല്ലേയെന്ന് കോടതി ചോദിച്ചു. എല്ലാവര്‍ക്കും ലഭിക്കേണ്ട മരുന്ന് ചിലരുടെ കൈകളില്‍ മാത്രമായി ചുരുങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.