കേന്ദ്രത്തിനു മാത്രം ലഭിക്കേണ്ട കോവിഡ്​ മരുന്ന്​ എങ്ങനെ സ്വകാര്യകരങ്ങളില്‍ എത്തുന്നുവെന്ന്​ ബോംബൈ ഹൈകോടതി

0
69

കോവിഡ്​ ചികിത്സക്ക്​ രാജ്യത്ത്​ വ്യാപകമായി ഉപയോഗിക്കുന്ന റെംഡെസിവിര്‍ പൂര്‍ണമായി കേന്ദ്ര സര്‍ക്കാറിന്​ ലഭിക്കണമെന്നിരിക്കെ കരിഞ്ചന്തയില്‍ സുലഭമാകുന്നതെങ്ങനെയെന്ന്​ ബോംബൈ ഹൈക്കോടതി. നിർമ്മാണകമ്പനികൾ ഇവ പൂര്‍ണമായി കേന്ദ്രസര്‍ക്കാറിന്​ കൈമാറണമെന്നാണ്​ ചട്ടം. കേന്ദ്രം സംസ്​ഥാനങ്ങള്‍ക്കും​ നല്‍കണം.

മഹാരാഷ്​ട്രയിലെ അഹ്​മദ്​ നഗറില്‍നിന്നുള്ള ബി ജെ പി എം.പി 10,000 റെംഡെസിവിര്‍ ഇഞ്ചെക്​ഷന്‍​ സ്വന്തമായി സംഘടിപ്പിച്ച്‌​ വിതരണം ചെയ്​തത്​ ശ്രദ്ധയില്‍പ്പെട്ടതായി കോടതി വ്യക്തമാക്കി. ഡല്‍ഹിയില്‍നിന്ന്​ വാങ്ങിയായിരുന്നു ഡോ. സുജയ്​ വിഖെ പാട്ടില്‍ വിതരണം ചെയ്​തത്​.

മരുന്നിന്​ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ നിന്ന്​ ചാര്‍ട്ടര്‍ ചെയ്​ത വിമാനത്തില്‍ കൊണ്ടുവന്ന്​ വിതരണം ചെയ്യുന്നത്​ സ്വകാര്യ വ്യക്​തി വിതരണം ചെയ്യുന്നതിന്​ തുല്യമല്ലേയെന്ന്​ കോടതി ചോദിച്ചു. എല്ലാവര്‍ക്കും ലഭിക്കേണ്ട മരുന്ന്​ ചിലരുടെ കൈകളില്‍ മാത്രമായി ചുരുങ്ങുന്നത്​ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്​തമാക്കി.