Saturday
10 January 2026
31.8 C
Kerala
HomeIndiaകന്നഡ ചലച്ചിത്ര നിര്‍മാതാവ് രാമു കൊവിഡ് ബാധിച്ച്‌ മരിച്ചു

കന്നഡ ചലച്ചിത്ര നിര്‍മാതാവ് രാമു കൊവിഡ് ബാധിച്ച്‌ മരിച്ചു

കന്നട ചലച്ചിത്ര നിര്‍മാതാവ് രാമു കൊവിഡ് ബാധിച്ച്‌ മരിച്ചു. 52 വയസായിരുന്നു. പനി, ശ്വാസതടസം എന്നിവയെ തുടര്‍ന്ന് ബാംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലയോടെ ആരോഗ്യനില മോശമായി.
മൂന്ന് പതിറ്റാണ്ടുകളായി കന്നട സിനിമയിലെ സജീവസാന്നിദ്ധ്യമാണ് രാമു.

എ കെ. 47, ലോക്ക് അപ്പ് ഡെത്ത്, കലാസിപല്യ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവാണ് അദ്ദേഹം. രാമുവിന്റെ മരണത്തില്‍ കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറടക്കം ഒട്ടനവധി സിനിമാപ്രവര്‍ത്തകരും രാഷ്‌ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി. കന്നഡയിലെ വനിതാ സൂപ്പർതാരം മാലശ്രീയാണ് ഭാര്യ. അനന്യ, ആര്യന്‍ എന്നിവരാണ് മക്കൾ.

RELATED ARTICLES

Most Popular

Recent Comments