കേരള മീഡിയ അക്കാദമി 2020-21ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പിന് അർഹരായവരുടെ പട്ടിക പ്രഖ്യാപിച്ചു. വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്താൻ 26 പേർക്കാണ് ഫെലോഷിപ്പ് നൽകുകയെന്ന് അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു.
ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് മാതൃഭൂമി സബ്എഡിറ്റർ റെജി ആർ നായരും ദേശാഭിമാനി ചീഫ് സബ്എഡിറ്റർ ദിനേശ് വർമയും അർഹരായി. ചലച്ചിത്രമേഖലയിലെ ലിംഗസമത്വവും മാധ്യമ ഇടപെടലുകളും എന്ന വിഷയത്തിലാണ് റെജി അന്വേഷണം നടത്തുന്നത്. സംസാരഭാഷയെ സ്വാധീനിക്കുന്ന മാധ്യമപദാവലികളെ കേന്ദ്രീകരിച്ചാണ് വർമ ഗവേഷണം നടത്തുക.
75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷണ ഫെലോഷിപ്പിന് എട്ടു പേരെ തിരഞ്ഞെടുത്തു. ഡി.പ്രമേഷ് കുമാർ – മാതൃഭൂമി ടിവി ,സിബി കാട്ടാമ്പിളളി – മലയാള മനോരമ, പി.വി.ജിജോ-ദേശാഭിമാനി, എസ്.രാധാകൃഷ്ണൻ -മാസ്‌കോം, അഖില പ്രേമചന്ദ്രൻ -ഏഷ്യാനെറ്റ് ന്യൂസ്, എൻ.ടി.പ്രമോദ് -മാധ്യമം,എൻ.കെ.ഭൂപേഷ് -സ്വതന്ത്ര മാധ്യമ പ്രവർത്തകൻ,നൗഫിയ ടി.എസ് -സ്വതന്ത്ര മാധ്യമ പ്രവർത്തക എന്നിവർക്കാണ് ഫെലോഷിപ്പ്.
10,000/- രൂപ വീതമുള്ള പൊതു ഗവേഷണ ഫെലോഷിപ്പിന് 16 പേരെ തിരഞ്ഞെടുത്തു. സി.എസ്.ഷാലറ്റ്- കേരള കൗമുദി,ലത്തീഫ് കാസിം- ചന്ദ്രിക,നീതു സി.സി-മെട്രോവാർത്ത,എം.വി.വസന്ത്- ദീപിക,സി.കാർത്തിക-അധ്യാപിക,എം.ആമിയ- ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്,പ്രവീദാസ്-മലയാള മനോരമ,അരവിന്ദ് ഗോപിനാഥ്-മലയാളം വാരിക,ടി.കെ.ജോഷി- സുപ്രഭാതം,അസ്ലം.പി- മാധ്യമം,ബി.ബിജീഷ്- മലയാള മനോരമ,സാലിഹ്.വി- മാധ്യമം,ഇ.വി.ഷിബു-മംഗളം,എം.ഡി. ശ്യാംരാജ്- സഭ ടിവി,പി.ബിനോയ് ജോർജ്- ജീവൻ ടിവി,പി.വി.ജോഷില-കൈരളി ടിവി എന്നിവർക്കാണ് ഫെലോഷിപ്പ്.
തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയൻ പോൾ, എം.പി.അച്യുതൻ,കെ.വി.സുധാകരൻ,ഡോ.മീന ടി പിളള,ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തെരഞ്ഞെടുത്തത്.
സമഗ്ര ഗവേഷണം
75,000 രൂപയുടെ ഫെലോഷിപ്പ്
1 സിബി കാട്ടാമ്പിളളി – മലയാള മനോരമ-കേരള രാഷ്ട്രീയം കാലം ഭരണം ചരിത്രം
2. ഡി.പ്രമേഷ് കുമാർ- മാതൃഭൂമി ടിവി -ഫേക്ക് ന്യൂസും മാധ്യമങ്ങളും
3.പി.വി.ജിജോ-ദേശാഭിമാനി- വ്യാജവാർത്ത:വിനിമയവും പ്രത്യയശാസ്ത്രവും
4. എസ്.രാധാകൃഷ്ണൻ- മാസ്‌കോം -മാധ്യമ പ്രവർത്തകരിലെ സംരംഭകത്വവികസനം
5. അഖില പ്രേമചന്ദ്രൻ- ഏഷ്യാനെറ്റ് ന്യൂസ് – കോവിഡ് കാലത്തെ മാധ്യമപ്രവർത്തനം : ലിംഗപരമായ കാഴ്ചപ്പാട്
6. എൻ.ടി.പ്രമോദ്-മാധ്യമം – ആയുർവേദ കേരളവും മാധ്യമങ്ങളും; ചരിത്രം മറ ചിലതിന്റെ ഓർമപ്പെടുത്തലുകൾ
7. എൻ.കെ.ഭൂപേഷ്- സ്വതന്ത്ര മാധ്യമപ്രവർത്തകൻ – കേരളത്തിലെ ഓലൈൻ മാധ്യമങ്ങളുടെ ചരിത്രവും വർത്തമാനവും, പരമ്പരാഗത വാർത്ത മേഖലയിലുണ്ടാക്കിയ സ്വാധീനവും
8. നൗഫിയ ടി.എസ്- സ്വതന്ത്ര മാധ്യമ പ്രവർത്തക -കേരളത്തിലെ ട്രാൻസ്‌ജെൻഡർ ജീവിതങ്ങളിൽ മാധ്യമങ്ങളുടെ സ്വാധീനം
പൊതു ഗവേഷണം
10,000 രൂപയുടെ ഫെലോഷിപ്പ്
1. സി.എസ്.ഷാലറ്റ്- കേരള കൗമുദി – 21-ാം നൂറ്റാണ്ടിലും മാധ്യമ ലോകത്ത് ഒളിഞ്ഞും മറഞ്ഞും ഇരിക്കു ജാതി, അരിക് വത്കരണത്തിൽ കാലക്രമേണ ദളിത്-ആദിവാസി വിഭാഗങ്ങളുടെ കൊഴിഞ്ഞുപോക്ക്
2. ലത്തീഫ് കാസിം- ചന്ദ്രിക – ആദിവാസികളുടെ പുരോഗതിയിൽ മാധ്യമങ്ങളുടെ പങ്ക്
3. നീതു സി.സി-മെട്രോവാർത്ത – കേരളത്തിലെ ദളിത്-ആദിവാസി ഭൂസമരങ്ങളിലെ മാധ്യമ ഇടപെടലുകൾ
4. എം.വി.വസന്ത്- ദീപിക – ശ്വാസം, വിശ്വാസം, അന്ധവിശ്വാസം കാലാന്തര മാധ്യമങ്ങളിൽ.
5. സി.കാർത്തിക-അധ്യാപിക – വീടുകൾ ക്ലാസുമുറികൾ ആകുമ്പോൾ: വിദ്യാഭ്യാസ ചാനലിലൂടെയുള്ള അധ്യയനത്തെക്കുറിച്ചുള്ള പഠനം
6. എം.ആമിയ മീത്തൻ – ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് –
7. പ്രവീദാസ്-മലയാള മനോരമ – റേഡിയോയുടെ അത്ഭുതകരമായ തിരിച്ചുവരവ് അച്ചടിമാധ്യമങ്ങളെ പഠിപ്പിക്കുതെന്ത്
8.അരവിന്ദ് ഗോപിനാഥ്-മലയാളം വാരിക – വികസനം, പരിസ്ഥിതി, മാധ്യമങ്ങൾ
9. ടി.കെ.ജോഷി- സുപ്രഭാതം – മാധ്യമങ്ങളുടെ ജാതിബോധം
10. അസ്ലം.പി- മാധ്യമം – ഉറുദുഭാഷയും പ്രസിദ്ധീകരണങ്ങളും കേരളീയ ബൗദ്ധിക തലത്തിന് നൽകിയ സംഭാവന
11. ബി.ബിജീഷ്- മലയാള മനോരമ – ഇന്ത്യയിലെ പാരിസ്ഥിതിക പത്രപ്രവർത്തനത്തിന്റെ ചരിത്രം
12. സാലിഹ്.വി- മാധ്യമം -ന്യൂസ് റൂമുകളിലെ മോർഗുകൾ അഥവാ റഫറൻസ് ലൈബ്രറികൾ
13. ഷിബു.ഇ.വി.-മംഗളം -വ്യാജവാർത്ത ചെറുക്കുതിൽ മാധ്യമങ്ങളുടേയും മാധ്യമസ്ഥാപനങ്ങളുടേയും പങ്ക്
14. എം.ഡി.ശ്യാം ദേവരാജ്- സഭ ടിവി – ആഗോള പ്രതിഭാസമെ നിലയിൽ മാധ്യമപ്രവർത്തകർക്കെതിരായ അക്രമം – ഇന്ത്യയിലെ വനിതാ മാധ്യമപ്രവർത്തകരെ കേന്ദീകരിച്ച് താരതമ്യ പഠനം
15 പി.ബിനോയ് ജോർജ്- ജീവൻ ടിവി – നവോത്ഥാനവും അച്ചടിമാധ്യമങ്ങളും
16. പി.വി.ജോഷില-കൈരളി ടിവി – ആദിവാസി സ്ത്രീസമൂഹജീവിത പശ്ചാത്തലങ്ങളും മാധ്യമസമൂഹവും