സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണങ്ങൾ

0
39

കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ, സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും വീടിനു പുറത്തിറങ്ങരുതെന്നും ഈ ദിവസങ്ങൾ കുടുംബത്തിനായി മാറ്റിവയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒരു കാരണവശാലും അനുവദിക്കില്ല.

അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ളവ തുറക്കരുത്. ആശുപത്രികൾ, മാധ്യമ / ടെലികോം / ഐടി സ്ഥാപനങ്ങൾ, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയ്ക്കു പ്രവർത്തിക്കാം. സർക്കാർ ഓഫിസുകൾക്കും ഇന്ന് അവധിയാണ്. കോവിഡ് വാക്സീൻ എടുക്കാൻ പോകുന്നവർക്കു തട‍സ്സമില്ല.

വരുംദിവസങ്ങളിൽ എന്തൊക്കെ നിയന്ത്രണങ്ങൾ വേണമെന്ന് 26നു രാഷ്ട്രീയ പാർ‍ട്ടികളുടെ യോഗത്തിൽ തീരുമാനിക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകി.