വാക്സിനിലും തോൽക്കില്ല നമ്മൾ ; ഞാനും കോവിഡ് വാക്സിൻ ചലഞ്ചിൽ പങ്കാളിയാകുന്നു ; മെഴ്‌സികുട്ടി അമ്മ

0
78

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ മെഴ്‌സികുട്ടി അമ്മയും .വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2000 രൂപ സംഭാവന ചെയ്ത ശേഷം , ഫേസ്ബുക് പോസ്റ്റ് വഴിയാണ് മേഴ്‌സികുട്ടി അമ്മ ഈ കാര്യം വ്യക്തമാക്കിയത് .

ഫേസ് ബുക്ക് കുറുപ്പിന്റെ പൂർണരൂപം

വാക്സിനിലും തോൽക്കില്ല നമ്മൾ. ഞാനും കോവിഡ് വാക്സിൻ ചലഞ്ചിൽ പങ്കാളിയാകുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ വില വാക്സിന് നിശ്ചയിച്ചത് ഇന്ത്യയിൽ. അമേരിക്കയിൽ പോലും ഒരു വാക്സിന് വില 4 ഡോളർ ( 300 രൂപ). കോവിഡ് വാക്സിനിലും കൊള്ളവിലയിട്ടു മരുന്ന് കമ്പനികൾക്ക് കൊള്ളലാഭം അടിക്കാൻ കേന്ദ്ര സർക്കാർ എടുത്ത തീരുമാനം നമുക്ക് തിരുത്തിച്ചേ മതിയാകൂ. ജനങ്ങൾ ദുരിതത്തിലാകുമ്പോൾ ജനങ്ങൾക്ക് ആശ്വാസമായി അവരോടൊപ്പം ചേർന്നു നിൽക്കേണ്ടതിനുപകരം ജനങ്ങളെ കൊള്ളയടിക്കാനുള്ള തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല.

ഇത്തരുണത്തിലാണ് കേരളം വാക്സിൻ വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വരുന്നത്. ആശങ്കയിലായിരുന്ന ലക്ഷങ്ങൾക്കാണ് ഈ പ്രഖ്യാപനം ആശ്വാസമേകിയത്. ഇതാണ് കേരളം. ഇതാണ് കേരളത്തിന്റെ ജനപക്ഷ സർക്കാർ. ഞാനും പങ്കാളിയാകുന്നു കോവിഡ് വാക്സിൻ ചലഞ്ചിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്റെയും കുടുംബത്തിന്റെയും വാക്സിൻ വിലയായ 2000 രൂപ (എന്റെയും സഖാവ് തുളസിയുടെയും 2 ഡോസ് വീതവും അമ്മ ഒരു ഡോസ്) അടയ്ക്കുന്നു.