ചതുർമുഖം തിയറ്ററിൽ നിന്നും പിൻവലിച്ചു

0
27

മ‍ഞ്ജു വാര്യരും, സണ്ണി വെയിനും പ്രധാന വേഷത്തിൽ എത്തിയ ചതുർമുഖൻ തീയറ്റർ പ്രദർശനം അവസാനിപ്പിച്ചു. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഈ നീക്കം. ടെക്നോ-ഹൊറർ സിനിമ എന്ന ഖ്യാതിയോടെയാണ് ചതുർമുഖം റിലീസ് ചെയ്തത്. ഏപ്രിൽ 8-നായിരുന്നു ചിത്രം റിലീസ് ചെയ്തത്.ചിത്രത്തിൻറെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയായ നടി മഞ്ജുവാര്യർ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവയ്ച്ചത്.

പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ടവരേ,

ചതുർമുഖം റിലീസ് ആയ അന്ന് മുതൽ നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകൾക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരിൽ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുർമുഖം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടിൽ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുർമുഖം കേരളത്തിലെ തിയറ്ററുകളിൽ നിന്ന് താൽക്കാലികമായി പിൻവലിക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങൾ സുരക്ഷിതവുമാവുന്ന സാഹചര്യത്തിൽ ചതുർമുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും.
സർക്കാർ നിഷ്ക്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുക, സുരക്ഷിതരായിരിക്കുക.

സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം
മഞ്ജുവാര്യർ.