പൂരം പ്രദർശന നഗരിയിലെ 18 പേർക്ക് കൊവിഡ്; പൂരം പ്രദർശനം നിർത്തിവച്ചു

0
108

പൂരം പ്രദർശനം നിർത്തിവച്ചു. പൂരം പ്രദർശന നഗരിയിലെ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. പൂരം കഴിയുന്നത് വരെ പ്രദർശനം നിർത്തിവയ്ക്കാനാണ് തീരുമാനം.നാളെ മുതൽ 23 വരെ തൃശൂർ നഗരത്തിൽ നിയന്ത്രണമുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു.

22 നും 23 നും ആശുപത്രികൾ മാത്രം പ്രവർത്തിക്കും. സ്വരാജ് റൗണ്ടിലേക്കുള്ള 18 വഴികൾ അടയ്ക്കും. എട്ട് വഴികളിലൂടെ മാത്രമായിരിക്കും സംഘാടകർക്ക് പ്രവേശനം.നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പ്രദേശത്ത് 2000 പോലീസുകാരെ വിന്യസിക്കുമെന്നും കമ്മീഷ്ണർ അറിയിച്ചു.